Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan Repayment

Pathanamthitta

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ വാ​യ്പ തി​രി​ച്ച​ട​വ് പ​ദ്ധ​തി​ക​ളോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ

റാ​ന്നി: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ എ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളോ​ടു ബാ​ങ്കു​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ "ആ​ശ്വാ​സ് 2026' താ​ലൂ​ക്ക് അ​ദാ​ല​ത്ത് റാ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ വി​വി​ധ വാ​യ്പ​ക​ളി​ൽ കു​ടി​ശി​ക​യാ​യ തു​ക​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കു​ടി​ശി​ക തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

താ​ലൂ​ക്ക് അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത കേ​സു​ക​ൾ ജി​ല്ലാ, സം​സ്ഥാ​ന​ത​ല അ​ദാ​ല​ത്തു​ക​ളി​ൽ പ​രി​ഗ​ണി​ച്ച് സാ​ധ്യ​മാ​യ രീ​തി​യി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ൽ എ​ത്തി​യ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ കു​ടി​ശി​ക​ക്കാ​രെ എം​എ​ൽ​എ നേ​രി​ട്ട് കാ​ണു​ക​യും അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും പ​രാ​തി​ക​ളും കേ​ൾ​ക്കു​ക​യും ചെ​യ്തു.
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ കു​ടി​ശി​ക​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും കു​ടി​ശി​ക​ക​ൾ നി​യ​മാ​നു​സൃ​ത​മാ​യി തീർ​പ്പാ​ക്കു​ന്ന​തി​നും അ​ദാ​ല​ത്ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up